ജനാധിപത്യ സംരക്ഷണ സദസൊരുക്കി
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പരപ്പ നിയോജക മണ്ഡലം കമ്മിറ്റി വെള്ളരിക്കുണ്ട് ടൗണിൽ ജനാധിപത്യ സംരക്ഷണ സദസൊരുക്കി.
അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് പി.സി.സുരേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. നാട്ടിലുടനീളം ശക്തമായി അലയടിക്കുന്ന കേന്ദ്ര - സംസ്ഥാന സർക്കാർ വിരുദ്ധ വികാരം വൻ മുന്നേറ്റമാക്കി കാസറഗോഡ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ്റെ വിജയം ഉറപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
No comments