ക്ലേ മോഡലിങ്ങിൽ രണ്ടാം സ്ഥാനം
ലുധിയാനയിലെ പഞ്ചാബ് അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നടന്ന അന്തർ സർവകലാശാല ദേശീയ യുവജനോത്സവത്തിലെ ക്ലേ മോഡലിങ് മത്സരത്തിൽ പി.വി. അവിനാഷിന് എ ഗ്രേഡോടെ രണ്ടാം സ്ഥാനം.
രാജപുരം സെന്റ് പയസ് ടെൻത് കോളേജിലെ ബിഎ ഡെപലപ്മെന്റ് ഇക്കണോമിക്സ് മൂന്നാം വർഷ വിദ്യാർത്ഥിയാണ്. കഴിഞ്ഞ വർഷത്തെ ദേശീയ യുവജനോത്സവത്തിൽ ഇതേയിനത്തിൽ മൂന്നാം സ്ഥാനം നേടിയിരുന്നു. കഴിഞ്ഞ 3 വർഷവും കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവത്തിൽ ക്ലേ മോഡലിങ്ങിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും നേടി. ശ്യാമ ശശിയാണ് പരിശീലകൻ. കാഞ്ഞങ്ങാട് സൗത്ത് കൊവ്വൽ സ്‌റ്റോറിലെ പി.വി.രവീന്ദ്രന്റെയും എ.ബിന്ദുവിന്റെയും മകനാണ്.
No comments