ഉദയാസ്തമയ പൂജ മഹോത്സവം സമാപിച്ചു
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ മാടത്തിൻകീഴിൽ ക്ഷേത്രപാലക ക്ഷേത്രത്തിൽ നടന്നു വന്ന ഉദയാസ്തമയ പൂജാ മഹോത്സവം സമാപിച്ചു.
വൈകിട്ട് പടിഞ്ഞാറ്റംകൊഴുവൽ ശ്രീനിലയത്തിലെ അമേയ അശോക് അഷ്ടപദി അവതരിപ്പിച്ചു. കലാനിലയം ഉദയൻ നമ്പൂതിരിയും സംഘവും സ്പെഷ്യൽ തായമ്പക അവതരിപ്പിച്ചു. പടിഞ്ഞാറ്റംകൊഴുവൽ അനുഗ്രഹത്തിലെ പ്രേംപ്രകാശ് കരിപ്പോത്തിൻ്റെ സമർപ്പണമായാണ് തായമ്പക അരങ്ങേറിയത്. വൈകിട്ട് നടന്ന ഉദയാസ്തമയ പൂജയ്ക്ക് ശേഷം പ്രസാദ വിതരണത്തോടെ 6 ദിവസത്തെ ഉത്സവം സമാപിച്ചു
No comments