സ്വീകരണം നൽകി
മരക്കാപ്പ് കടപ്പുറത്ത് സിപിഎം കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേർന്നു.
സിപിഎം പ്രവർത്തകരായ ഗംഗാധരൻ തീർത്ഥങ്കര, അബു കണിച്ചിറ, പി.രാജൻ അനന്തംപള്ള, കോൺഗ്രസ് പ്രവർത്തകരായ പി.കുഞ്ഞിക്കണ്ണൻ തീർത്ഥങ്കര, സി.എച്ച്. രാജേഷ്, ഗോവിന്ദൻ പടന്നക്കാട്, കെ. അനിൽ അനന്തംപള്ള എന്നിവരാണ് പാർട്ടിയിൽ ചേർന്നതെന്ന് ബിജെപി നേതൃത്വം അറിയിച്ചു. കാസറഗോഡ് ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എം.എൽ. അശ്വിനിയുടെ പ്രചാരണ പര്യടന പരിപാടിയിൽ ഇവർക്ക് സ്വീകരണം നൽകി. എം.എൽ. അശ്വിനി ഇവരെ ഷാൾ അണിയിച്ചു. ബിജെപി കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി എ.വേലായുധൻ, വൈസ് പ്രസിഡൻ്റ് എം.ബൽരാജ്, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡൻ്റ് എം. പ്രശാന്ത് തുടങ്ങിയവർ സംബന്ധിച്ചു.
No comments