Breaking News

കോട്ടപ്പുറത്തെത്തിയാൽ 100 രൂപക്ക് ഒരു മണിക്കൂർ നേരം ഹൗസ് ബോട്ടിൽ കറങ്ങാം.

വടക്കൻ കേരളത്തിലെ ഹൗസ് ബോട്ട് ടൂറിസം ഹബ് ആയ നീലേശ്വരം കോട്ടപ്പുറത്തെത്തിയാൽ 100 രൂപക്ക് ഒരു മണിക്കൂർ നേരം ഹൗസ് ബോട്ടിൽ കറങ്ങാം.
മുൻ കൂട്ടി ബുക് ചെയ്യാതെ വൈകിട്ട് 4.30 മുതൽ 5.30 വരെയുള്ള ഹാപ്പിനസ് ക്രൂയിസിന് മെഡോസ് ടൂറിസമാണ് തുടക്കമിട്ടത്. കോട്ടപ്പുറം ടെർമിനലിൽ നിന്ന് പുറപ്പെട്ട് അഴിത്തല വരെ കറങ്ങി വരും വിധമാണ് ക്രമീകരണം. നീലേശ്വരം സിഐ, കെ.വി.ഉമേഷ് ഹാപ്പിനസ് ക്രൂയിസ് ഉദ്ഘാടനം ചെയ്തു. ഷംസുദ്ദീൻ അരിഞ്ചിര അധ്യക്ഷത വഹിച്ചു. സുബൈർ ഭാരത്, രാമകൃഷ്ണൻ മാസ്റ്റർ, എം.അച്യുതൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. മെഡോസ് ടൂറിസം മാനേജിങ് ഡയറക്ടർ ഡോ.എം.കെ. രാജശേഖരൻ സ്വാഗതവും ഡയറക്ടർ അബ്ദുള്ള മാടപ്പുറം നന്ദിയും പറഞ്ഞു. ചെറിയ ചിലവിൽ കായൽ സൗന്ദര്യം ആസ്വദിച്ച് ഹൗസ് ബോട്ട് യാത്ര ചെയ്യാനുള്ള അവസരമൊരുക്കാനാണ് ഈ പദ്ധതിയെന്ന് ടീം മെഡോസ് ടൂറിസം അറിയിച്ചു. വിശദവിവരങ്ങൾക്ക്: 9544141303, 9544051333.

No comments