നെയ്യാട്ട മഹോത്സവം സമാപിച്ചു
ചോയ്യംകോട് കിണാവൂർ എടം കിരാതേശ്വര ക്ഷേത്രത്തിലെ നെയ്യാട്ട മഹോത്സവം സമാപിച്ചു.
സമാപന ദിവസം കാ കിണാവൂർ മോലോത്ത് അയ്യപ്പ ക്ഷേത്രത്തിൽ നിന്നും നെയ്യമൃത് എഴുന്നള്ളിച്ചു. ഏപ്രിൽ 8 ന് വ്രതാനുഷ്ഠാനം തുടങ്ങിയ നെയ്യമൃത് യോഗക്കാരാണ് നെയ്യമൃത് എഴുന്നള്ളിച്ചത്. തുടർന്ന് നെയ്യഭിഷേകം നടന്നു. കിണാവൂർ കണ്ണൻകുന്ന് ചെറളത്ത് ഭഗവതി ക്ഷേത്രത്തിൽ നിന്നും കീഴ്മാല പുതിയ സ്ഥാനത്തു നിന്നും തിരുമുൽക്കാഴ്ച വരവുമുണ്ടായി.
No comments