പുതുക്കൈ ശ്രീസദാശിവ ക്ഷേത്രം ഇടുവുങ്കാൽ ഒറ്റക്കോല മഹോത്സവം നാളെ
പുതുക്കൈ ശ്രീസദാശിവ ക്ഷേത്രം ഇടുവുങ്കാൽ ഒറ്റക്കോല മഹോത്സവം നാളെ തുടങ്ങും.
നാളെ വൈകുന്നേരം 6.30 ന് ദീപാരാധന. 7 മണിക്ക് ഭഗവതി തുടങ്ങൽ, 7.30 ന് വിഷ്ണുമൂർത്തി തുടങ്ങൽ, മേലേരിക്ക് അഗ്നി പകരൽ. 8 മണിക്ക് ഭഗവതിയുടെ തോറ്റം, 9 മണിക്ക് കൈകൊട്ടിക്കളി, രാത്രി 11 ന് വിഷ്ണുമൂർത്തി തോറ്റം, 12 ന് പനിയൻ തെയ്യം. മെയ് 1 ന് പുലർച്ചെ 2 മണിക്ക് ചാമുണ്ഡി അമ്മ, 3 മണിക്ക് പാടാർക്കുളങ്ങര ഭഗവതി പുറപ്പാട്. പുലർച്ചെ 4.30 ന് വിഷ്ണുമൂർത്തിയുടെ അഗ്നിപ്രവേശം, രാവിലെ 7 മണിക്ക് പുതുക്കൈ സദാശിവ ക്ഷേത്രത്തിലേക്ക് വിഷ്ണുമൂർത്തിയുടെ പുറപ്പാട്. 8 മണിക്ക് വിളക്കിലരിയോടെ സമാപിക്കും.
No comments