Breaking News

കുടുംബസംഗമം നടത്തി

തായന്നൂർ ആലത്തടി മലൂർ തറവാട് അംഗങ്ങൾ കുടുംബ സംഗമം നടത്തി.
ആധ്യാത്മിക- കലാ പരിപാടികൾ ഇതോടനുബന്ധിച്ചു നടന്നു. തറവാട്ടിലെ മുതിർന്ന അംഗങ്ങളെയും വ്യത്യസ്ത മേഖലകളിൽ ഉന്നത പദവി അലങ്കരിക്കുന്നവരെയും ആദരിച്ചു. ആധ്യാത്മിക പ്രഭാഷകൻ ഷാജി കരിപ്പത്തിൻ്റെ പ്രഭാഷണത്തോടെ സംഗമം തുടങ്ങി. തറവാട് പ്രസിഡൻ്റ് എ.എം. ലോഹിതാക്ഷൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എം. രാധാകൃഷ്ണൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു. തറവാട് ചരിത്രവും ആചാരാനുഷ്ഠാങ്ങളും ഉൾക്കൊള്ളിച്ച് എ.കൃഷ്ണൻകുട്ടി നായർ രചിച്ച മുതിർച്ച എന്ന പുസ്തകത്തിൻ്റെ പ്രകാശനവും നടത്തി. എ.എം. മദനഗോപാലൻ നായർ, എ.എം. രാജഗോപാലൻ നായർ, പി. ഉണ്ണികൃഷ്ണൻ നായർ, എ.എം. പത്മനാഭൻ നായർ, പി.നാരായണൻകുട്ടി നായർ, എ.എം. രാജഗോപാലൻ നായർ എന്നിവർ പ്രസംഗിച്ചു.
തറവാട് ട്രസ്റ്റ് ഭാരവാഹികൾ: എ.എം.രാജഗോപാലൻ നായർ (പ്രസി, എ.എം. കുഞ്ഞിനാരായണൻ നായർ (വൈ. പ്രസി), എ.എം. സുമംഗള , എ.എം. പ്രീതി, എ.എം.സുജാത (ജോ.സെക്ര), എ.എം. മദനഗോപാലൻ നായർ (ട്രഷ).

No comments