Breaking News

കാരുണ്യ പ്രവർത്തനം

ഒറ്റ ദിവസം കൊണ്ട് 45,000 രൂപ ചികിത്സാ സഹായം നൽകി നീലേശ്വരം പള്ളിക്കര കോസ്മോസ് ക്ലബ്.
അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ക്ലബ് അംഗം കെ.വി. കൃഷ്ണൻ പള്ളിക്കരയ്ക്ക് ക്ലബിൻ്റെ ചികിത്സാ സഹായമായി കാൽ ലക്ഷം രൂപ നൽകി. ബൈന്ദൂരിൽ നിന്ന് കൊല്ലൂരിലേക്ക് കുടുംബസമേതമുള്ള യാത്രയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതര നിലയിൽ ചികിത്സയിൽ തുടരുന്ന നീലേശ്വരം ആലിങ്കീഴിലെ പി.വി.ഗിരീശന് 10,000 രൂപ ചികിത്സാ സഹായം നൽകി. റോഡരികിൽ നിൽക്കെ ദിശമാറി അമിതവേഗത്തിൽ വന്ന വാഹനം തട്ടിത്തെറിപ്പിച്ചതിനെ തുടർന്ന് ചികിത്സയിലായ പള്ളിക്കരയിലെ കൃഷ്ണനും ക്ലബ് ഭാരവാഹികൾ 10,000 രൂപയുടെ ചികിത്സാ സഹായം കൈമാറി.

No comments