Breaking News

കൊട്ടിക്കലാശം:നീലേശ്വരത്തും ക്രമീകരണം

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ കൊട്ടിക്കലാശം ഏപ്രിൽ 24 ന് നടക്കാനിരിക്കെ നീലേശ്വരത്തും സർവകക്ഷിയോഗം ചേർന്നു.
നീലേശ്വരം പോലീസ് സ്റ്റേഷനിൽ എസ്ഐ, ടി.വിശാഖിൻ്റെ അധ്യക്ഷതയിലാണ് രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു ചേർത്തത്. എൻഡിഎ മുന്നണിയുടെ റാലി 24 ന് വൈകുന്നേരം 3 മണിക്ക് മാർക്കറ്റ് ജങ്ഷനിൽ നിന്ന് തുടങ്ങി 3.45 ന് കോൺവൻ്റ് ജങ്ഷനിൽ സമാപിക്കും. 4 മണിക്ക് കോൺവെൻ്റ് ജങ്ഷനിൽ തുടങ്ങുന്ന എൽഡിഎഫ് റാലി മാർക്കറ്റ് ജങ്ഷനിലെ എൻകെബിഎം എയുപി സ്കൂളിന് സമീപം സമാപിക്കും. യുഡിഎഫ് റാലി 3.30 ന് രാജാസ് ഹയർ സെക്കൻ്ററി സ്കൂളിന് സമീപം തുടങ്ങി ആനച്ചാൽ റോഡിന് സമീപം സമാപിക്കും. യോഗത്തിൽ സ്റ്റേഷൻ റൈറ്റർ എം.മഹേന്ദ്രൻ സ്വാഗതവും പിആർഒ , കെ.വി. പ്രദീപ് നന്ദിയും പറഞ്ഞു.

No comments