നീലേശ്വരം അങ്കക്കളരി തെക്കേവീട് തറവാട് ശ്രീപാടാർക്കുളങ്ങര ഭഗവതി തൊണ്ടച്ചൻ ദേവസ്ഥാനം കളിയാട്ട മഹോത്സവം സമാപിച്ചു.
കളിയാട്ട സമാപനത്തിൽ അരങ്ങിലെത്തിയ പാടാർക്കുളങ്ങര ഭഗവതി തെയ്യക്കോലത്തെ ദർശിക്കാൻ നിരവധി പേർ തറവാട്ടിലെത്തി. ഇന്നു പുലർച്ചെ തൊണ്ടച്ചൻ തെയ്യക്കോലവും രാവിലെ മുതൽ രക്തചാമുണ്ഡി, ചെക്കിപ്പാറ ഭഗവതി, വിഷ്ണുമൂർത്തി തെയ്യക്കോലങ്ങളും അരങ്ങിലെത്തി. അന്നദാനവുമൊരുക്കി. കളിയാട്ടത്തലേന്നും വിവിധ ചടങ്ങുകൾ നടന്നു.
No comments