വായനാ വെളിച്ചം പരിപാടി സംഘടിപ്പിച്ചു
നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ പൊതുജന വായനശാല ഗ്രന്ഥാലയം വായനാവെളിച്ചം പരിപാടി സംഘടിപ്പിച്ചു.
സ്വാതന്ത്ര്യ സമര സേനാനി പൈനി നാരായണൻ സ്മാരക ഹാളിൽ നന്ദന.എം. പുല്ലൂർ ഉദ്ഘാടനം ചെയ്തു. വായനശാല വൈസ് പ്രസിഡന്റും ബാലവേദി കോ-ഓർഡിനേറ്ററും ആയ എം.രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രവർത്തക സമിതി അംഗം ഇ.കെ. സുനിൽ കുമാർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വായനശാല പ്രസിഡന്റ് കെ.സി. മാനവർമ രാജ്യ എം.മധുസൂദനൻ, ടി.വേണുഗോപാലൻ നായർ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
No comments