യോഗ പരിശീലനം
ലോകാരോഗ്യ ദിനത്തിൽ പടന്നക്കാട് നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജ് വിദ്യാർത്ഥികൾക്ക് യോഗ പരിശീലനം നൽകി.. കോളേജ് എൻസിസി യൂണിറ്റ്, തത്വമസി യോഗ സെന്റർ, നെഹ്റു യുവ കേന്ദ്ര എന്നിവയുടെ നേതൃത്വത്തിലാണ് സ്പോർട്സ് യോഗ പരിശീലനം നൽകിയത്. പ്രിൻസിപ്പൽ ഡോ.കെ.വി.മുരളി ഉദ്ഘാടനം ചെയ്തു. യോഗ പരിശീലകൻ അശോക് രാജ് വെള്ളിക്കോത്ത് ക്ലാസ് എടുത്തു. കായിക പ്രാധാന്യമുള്ള സേതുബന്ധനാസനം, സർവാംഗാസനം, മയൂരാസനം, പത്മ ബകാസനം, താണ്ഡ വാസനം, പൂർണ ശലഭാസനം, പൂർണ ചക്രാസനം, ഓംകാരാസനം എന്നിവ കേഡറ്റുകളെ പരിശീലിപ്പിച്ചു. എൻസി സി ഓഫീസർ ക്യാപ്റ്റൻ ഡോ. നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു.കെ.പി. ആര്യ സ്വാഗതവും റിതിക. എസ്.ശശിധരൻ നന്ദിയും പറഞ്ഞു
No comments