Breaking News

പോളിങ് ഉദ്യോഗസ്ഥരുടെ രണ്ടാം ഘട നിയമനം

ലോകസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കാസറഗോഡ് ജില്ലയിൽ പോളിങ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ നടത്തി.കലക്ടറുടെ ചേമ്പറിൽ പൊതു നിരീക്ഷകൻ റിഷിരേന്ദ്ര കുമാറിന്റെ സാന്നിധ്യത്തിൽ വർണാധികാരി കൂടിയായ കലക്ടർ കെ. ഇമ്പശേഖർ റാൻഡമൈസേഷൻ നിയന്ത്രിച്ചു.
സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, മാന്‍പവര്‍ മാനേജ്‌മെന്റ് നോഡല്‍ ഓഫീസര്‍ ആസിഫ് അലിയാര്‍, ഐ.ടി നോഡല്‍ ഓഫീസര്‍ എ. ലീന, പോസ്റ്റല്‍ ബാലറ്റ് നോഡല്‍ ഓഫീസര്‍ എം. സുര്‍ജിത്ത്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി. അഖില്‍ എന്നിവര്‍ പങ്കെടുത്തു. രണ്ടാം ഘട്ട റാന്‍ഡമൈസേഷനില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ക്ക് ഏപ്രില്‍ 18, 19, 20 തീയ്യതികളില്‍ പരിശീലനം നല്‍കും. ഓര്‍ഡര്‍ സോഫ്റ്റ് വെയറില്‍ ജീവനക്കാര്‍ക്ക് പോസ്റ്റിങ് ഓര്‍ഡറും പരിശീലനം സംബന്ധിച്ച വിവരങ്ങളും ലഭിക്കും.

No comments