ചീമേനി - പെരിങ്ങോം റോഡിൻ്റെ ടാറിങ് അതിവേഗം പൂർത്തിയായി.
ജനകീയ കൂട്ടായ്മയുടെ തിരഞ്ഞെടുപ്പുകാല മുന്നറിയിപ്പ് ഫലം കണ്ടപ്പോൾ ചീമേനി - പെരിങ്ങോം റോഡിൻ്റെ ടാറിങ് അതിവേഗം പൂർത്തിയായി.
ചീമേനിയിൽ നിന്ന് പെരിങ്ങോത്തേക്ക് പോകുന്ന റോഡാണ് ഏറെക്കാലമായി ടാർ ചെയ്യാതെ കിടന്നിരുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ തക്കം നോക്കി പ്രദേശവാസികളുടെ ജനകീയ കൂട്ടായ്മ സ്ഥാപിച്ച ഫ്ലക്സ് ബോർഡ് ആണ് കാര്യങ്ങൾ മാറ്റി മറിച്ചത്. നാടിൻ്റെയും റോഡിൻ്റെയും ദുസ്ഥിതി അറിയാത്തവർ വോട്ടും ചോദിച്ചുള്ള യാത്ര ഒഴിവാക്കുക എന്നെഴുതിയ ഫ്ലക്സ് ബാനറിൽ വോട്ടു ചോദിച്ചു വരുമ്പോൾ ഈ റോഡിലെ കുഴിയിൽ വീണ് വാഹനനത്തിന് കേടുപാടുകൾ വരാതെ സൂക്ഷിക്കണമെന്നും പരിഹാസരൂപേണ കുറിച്ചിരുന്നു. ഈ കുറിപ്പ് കുറിക്കു കൊണ്ടതോടെ പിന്നെല്ലാം വേഗത്തിലായി. ഇതോടെ ടാറിങ് പൂർത്തിയാക്കി റോഡും കുട്ടപ്പനായി. ഇതോടെ ഗതാഗതം സുഗമമായ റോഡിൻ്റെ അരികിൽ നാട്ടു കൂട്ടായ്മയുടെ കരുത്ത് വിളിച്ചോതി നിൽക്കുകയാണ് എല്ലാറ്റിനും കാരണഭൂതനായ ഫ്ലക്സ് ബാനർ.
No comments