പാചകം തൊഴിലായി അംഗീകരിച്ച് പ്രത്യേകം ക്ഷേമനിധി നടപ്പാക്കണം
പാചകം തൊഴിലായി അംഗീകരിച്ച് പ്രത്യേകം ക്ഷേമനിധി നടപ്പാക്കണമെന്ന് കേരള സ്‌റ്റേറ്റ് കുക്കിങ് വർക്കേഴ്സ് യൂണിയൻ തൃക്കരിപ്പൂർ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. പാചക തൊഴിലാളികൾ മറ്റ് ക്ഷേമനിധികളിൽ ചേരേണ്ട സാഹചര്യമാണെന്നു ചൂണ്ടിക്കാട്ടിയ കൺവെൻഷൻ ഈ വിഭാഗത്തിനായി രാഷ്ട്രീയ പാർട്ടികൾ ശബ്ദമുയർത്തണമെന്നും ആവശ്യപ്പെട്ടു.
ചെറുവത്തൂരിൽ നടന്ന കൺവെൻഷനോട് അനുബന്ധിച്ച് യൂണിയൻ ഓഫീസിൻ്റെ ഉദ്ഘാടനവും നടത്തി. മെമ്പർഷിപ്പ് ക്യാമ്പയിനും ഉണ്ടായി. സംസ്ഥാന ജനറൽ സെക്രട്ടറി വി. ഹനീഫ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കാസറഗോഡ് ജില്ലാ പ്രസിഡൻ്റ് സൈനുദീൻ പടന്നക്കാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് അഷ്റഫ് കോട്ടക്കനി, ജില്ലാ സെക്രട്ടറി കരിമ്പിൽ രാഘവൻ, ജില്ലാ ട്രഷറർ ഇബ്രാഹിം നീർച്ചാൽ, കാസറഗോഡ് മണ്ഡലം പ്രസിഡൻ്റ് എം.റസാഖ്, സെക്രട്ടറി താജുദ്ദീൻ നെല്ലിക്കുന്ന്, തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി സൈനുദ്ദീൻ ചെമ്പ്രകാനം, മണ്ഡലം ട്രഷറർ ടി.കെ. കുഞ്ഞഹമ്മദ്, വി. പ്രജീഷ്, മനോഹരൻ ചെറുവത്തൂർ, നിയാസ് ചെറുവത്തൂർ, സത്താർ എന്നിവർ പ്രസംഗിച്ചു.
No comments