Breaking News

അതിവേഗം പുരോഗമിച്ച് നീലേശ്വരം മുൻസിപ്പൽ ബസ് സ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സ് നിർമാണം.

ഏറെക്കാലം നടപടികൾ ഇഴഞ്ഞു നീങ്ങിയെങ്കിലും  തുടങ്ങിയപ്പോൾ അതിവേഗം പുരോഗമിച്ച് നീലേശ്വരം മുൻസിപ്പൽ ബസ് സ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സ് നിർമാണം.
മാർച്ച് ആദ്യമാണ് നിർമാണ സൈറ്റ് കരാറുകാരന് കൈമാറി നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയത്. ജോയ് കരിയിലാണ് കരാറുകാരൻ. 24 മാസമാണ് കരാർ കാലാവധിയെങ്കിലും കാലാവസ്ഥ അനുകൂലമായി തുടർന്നാൽ അതിലും വേഗം പൂർത്തിയാകുമെന്നാണ് നിലവിലെ വിലയിരുത്തൽ.പൈലിങ് ഘട്ടത്തിൽ വേനൽമഴ വിനയാകുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. പൈലിങ് പണി പൂർത്തിയായിട്ടുണ്ട്.
3 നില കെട്ടിടത്തിൽ അണ്ടർ ഗ്രൗണ്ട് പാർക്കിങ്ങിനാണ്. വിശാലമായ യാർഡ്,  ആദ്യത്തെ 2 നിലകളിൽ കട മുറികൾ, മൂന്നാം നിലയിൽ ഓഫീസുകൾ എന്നിങ്ങനെയാണ് ക്രമീകരണം. 16.15 കോടിയുടെ എസ്റ്റിമേറ്റിൽ 14.53 കോടി കേരള അർബൻ ആൻ്റ് റൂറൽ ഡവലപ്മെൻ്റ് ഫിനാൻസ് കോർപറേഷൻ്റെ വായ്പയാണ്. ശേഷിക്കുന്ന തുക നീലേശ്വരം നഗരസഭയുടെ തനതു ഫണ്ടിൽ നിന്ന് വിനിയോഗിക്കും. 11.16 കോടി രൂപയുടെ സിവിൽ വർക്കുകളാണ് നിലവിൽ പുരോഗമിക്കുന്നത്. നിർമാണം പൂർത്തിയായാൽ കാസറഗോഡ് ജില്ലയിലെ സുസജ്ജമായ ബസ് സ്റ്റാൻ്റ് ഷോപ്പിങ് കോംപ്ലക്സ് ആയിരിക്കും നീലേശ്വരത്തേത്.

No comments