സി ഡി പ്രകാശനം ചെയ്തു
നീലേശ്വരം പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.വി.ദാമോദരൻ എഴുതിയ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങൾ ഉൾപ്പെട്ട സിഡി - അസ്തമിക്കാത്ത സൂര്യൻ പ്രകാശനം ചെയ്തു.
റെഡ്ലൈൻ കമ്മ്യൂണിക്കേഷൻ തയ്യാറാക്കിയ സിഡിയുടെ പ്രകാശനം സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവും ആയ എം.വി.ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. മുതിർന്ന സിപിഎം നേതാവും മുൻ എംപിയും ആയ പി.കരുണാകരൻ ഏറ്റുവാങ്ങി. സിപിഎം സംസ്ഥാന സമിതി അംഗവും എൽഡിഎഫ് കാസറഗോഡ് പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയും ആയ കെ.പി.സതീഷ് ചന്ദ്രൻ, സിപിഎം കണ്ണൂർ ജില്ലാ ആക്ടിങ് സെക്രട്ടറി ടി.വി.രാജേഷ്, നീലേശ്വരം നഗരസഭ ചെയർ പേഴ്സൺ ടി.വി.ശാന്ത, നഗരസഭ മുൻ ചെയർമാൻ പ്രൊഫ.കെ.പി. ജയരാജൻ, ഗാനരചയിതാവ് കെ.വി. ദാമോദരൻ തുടങ്ങിയവർ സംബന്ധിച്ചു.
No comments