അനുസ്മരണവും സ്നേഹ പുരസ്കാര സമർപ്പണവും നാളെ
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ മഹാത്മയുടെ കെ.പി. പ്രേം കുമാർ അനുസ്മരണവും സ്നേഹ പുരസ്കാര സമർപ്പണവും നാളെ വൈകിട്ട് 4.30 ന് പൊതുജന വായനശാല ഹാളിൽ നടക്കും. പ്രേംകുമാർ സ്മാരക സ്നേഹപുരസ്കാരം പ്രശസ്ത വാദ്യ കലാകാരൻ കെ.ഗംഗാധര മാരാർക്ക് സമ്മാനിക്കും. പി.യു. ഉണ്ണിക്കൃഷ്ണൻ നായർ പുരസ്കാരം സമ്മാനിക്കും. സി.എം. വേണുഗോപാലൻ നായർ അനുസ്മരണ പ്രഭാഷണം നടത്തും. മഹാത്മ പ്രസിഡന്റ് എം.മധുസൂദനൻ അധ്യക്ഷത വഹിക്കും. നഗരസഭ കൗൺസിലർ പി.ബിന്ദു പ്രസംഗിക്കും. പുരസ്കാര ജേതാവ് കെ.ഗംഗാധര മാരാർ മറുമൊഴിയേയും. മഹാത്മ സെക്രട്ടറി പി.മധുസൂദനൻ സ്വാഗതവും ട്രഷറർ സി.എം.ഗോപിനാഥൻ നായർ നന്ദിയും പറയും.
No comments