വിഷു വിപണനമേള തുടങ്ങി
നീലേശ്വരം നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ വിഷു വിപണന മേള രാജാ റോഡിൽ വെങ്ങാട്ട് മെറ്റൽസിന് സമീപം തുടങ്ങി.
നീലേശ്വരം കൃഷി ഓഫീസർ കൃഷ്ണ വേദിക ആദ്യ വിൽപന നടത്തി. സീന ടെക്സ്റ്റൈൽസ് ഉടമ കേശവൻ ഏറ്റുവാങ്ങി. സിഡിഎസ് ചെയർപേഴ്സൺ പി.എം. സന്ധ്യ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ എം.ശാന്ത സ്വാഗതം പറഞ്ഞു. സിഡിഎസ് കൺവീനർമാർ, അംഗങ്ങൾ, കൃഷി ഓഫീസ് ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു. കുടുംബശ്രീ ജെഎൽജി പ്രവർത്തകരുടെയും സംരംഭകരുടെയും വിവിധ ഉൽപന്നങ്ങൾ മേളയിൽ വിൽപനയ്ക്കുണ്ട്. ചെറിയ പെരുന്നാൾ തലേന്ന് തുടങ്ങിയ മേള 13 വരെ നീണ്ടു നിൽക്കും.
No comments