Breaking News

വിനോദ വിജ് ഞാന പരിപാടി നടത്തി

നീലേശ്വരം തെരു സാമൂഹ്യക്ഷേമ വായനശാല ഗ്രന്ഥാലയത്തിൽ വായനാ വെളിച്ചം വിനോദ വിജ്ഞാന പരിപാടിയൊരുക്കി.
ലൈബ്രറി ബാലവേദിയായിരുന്നു സംഘാടകർ. കുട്ടികളുടെ അവധിക്കാല വായന പോഷിപ്പിക്കാൻ ലൈബ്രറി കൗൺസിൽ ആവിഷ്കരിച്ച വിജ്ഞാന വിനോദ പ്രവർത്തനങ്ങളാണ് വായനാ വെളിച്ചം. വായനശാല ഹാളിൽ ലൈബ്രറി കൗൺസിൽ ഹൊസ്ദുർഗ് താലൂക്ക് എക്സിക്യൂട്ടീവ് അംഗം ഇ.കെ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് കെ.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രടറി എ.വി. നാരായണൻ മാസ്റ്റർ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.ടി. ഭരതൻ നന്ദിയും പറഞ്ഞു. ബാലവേദി കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ അരങ്ങേറി.

No comments