Breaking News

വാറണ്ട് പ്രതികൾ അറസ്റ്റിൽ

ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നീലേശ്വരം പോലീസ് 2 ദിവസത്തിനിടെ 10 വാറണ്ട് പ്രതികളെ പിടികൂടി.
കാസറഗോഡ് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം നീലേശ്വരം സിഐ, കെ.വി.ഉമേശൻ, സബ് ഇൻസ്പെക്ടർമാരായ അശോക് കുമാർ, സി.ജെ. ബെന്നി എന്നിവർ അടങ്ങിയ സംഘമാണ് ഇതിനു നേതൃത്വം നൽകിയത്. നിരവധി കേസുകളിൽ പ്രതികളായ വിഷ്ണു എന്ന കൂമൻ വിഷ്ണു. മുരളി തെരുവത്ത്, സുമേഷ് പാലിച്ചോൻ റോഡ്, സുമിത്ത് അനന്തംപള്ള,  രാജേന്ദ്രൻ എരിക്കുളം, ഹാരിസ് ഞാണിക്കടവ്, വിപിൻ, ബഷീർ, രാജൻ തുടങ്ങിയവരെയാണ് പിടികൂടി കോടതിയിൽ ഹാജരാക്കിയത്. ഇലക്ഷൻ ഡ്രൈവിന്റെ ഭാഗമായി നേരത്തെ 3 പിടികിട്ടാ പുള്ളികളെയും 15 വാറണ്ട് പ്രതികളെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ തിരഞ്ഞെടുപ്പ് കേസുകളിൽ ഉൾപ്പെട്ട 35 പേർക്ക് എസ്ഡിഎം കോടതിയിൽ നിന്ന് നല്ല നടപ്പ് ജാമ്യവും നൽകി. കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും നീലേശ്വരം പോലീസ് അറിയിച്ചു.

No comments