Breaking News

ചൂരിപ്പാറയിൽ തീപിടിത്തം

ചോയ്യംകോട് ചൂരിപ്പാറയിൽ കിനാനൂർ കരിന്തളം പഞ്ചായത്ത് വാതക ശ്മശാന വളപ്പിലും സമീപങ്ങളിലുമായി വൻ തീപിടിത്തമുണ്ടായി.
സമീപത്തെ ട്രാൻസ്ഫോർമറിൽ നിന്ന് ചിതറി വീണ തീപ്പൊരി അതിവേഗം ഏക്കർ കണക്കിന് സ്ഥലത്താണ് പടർന്നത്. പഞ്ചായത്ത് അംഗം ഷൈജമ്മ ബെന്നിയുടെ നേതൃത്വത്തിൽ നാട്ടുകാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും തീ നിയന്ത്രണ വിധേയമായില്ല. വിവരമറിയിച്ചതനുസരിച്ച് കാഞ്ഞങ്ങാട്  ഫയർഫോഴ്സിന്റെ 2 യൂണിറ്റ് സ്ഥലത്ത് കുതിച്ചെത്തി. സ്റ്റേഷൻ ഓഫീസർ പി.വി.പവിത്രന്റെ നിർദേശ പ്രകാരമെത്തിയ സേനയിൽ സീനിയർ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ പി.പ്രസാദ്, ഫയർ ആന്റ് റസ്ക്യൂ ഓഫീസർമാരായ എച്ച്. ഉമേശൻ, അതുൽ മോഹൻ, പി.ആർ. അനന്തു, കെ. കിരൺ, ഡ്രൈവർമാരായ പി.അനിൽ കുമാർ, ഷാജഹാൻ, ശരത് ലാൽ, ഹോംഗാർഡുമാരായ പി.നാരായണൻ, കെ.കെ. സന്തോഷ് എന്നിവരാണുണ്ടായിരുന്നത്.  ഷൈജമ്മ ബെന്നി, കെ.പി. വേണു, സനേഷ്, രാമചന്ദ്രൻ, നികേഷ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും രക്ഷാ പ്രവർത്തനത്തിനിറങ്ങി. 3 ടാങ്ക് വെള്ളം പമ്പ് ചെയ്ത് മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

No comments