ഗർഡർ സ്ഥാപിച്ചു തുടങ്ങി
ദേശീയപാത വികസന പദ്ധതിയുടെ ഭാഗമായി നീലേശ്വരം പുഴയ്ക്കു കുറുകെ നിർമിക്കുന്ന പുതിയ പാലത്തിന് ഗർഡറുകൾ സ്ഥാപിച്ചു തുടങ്ങി.
മാസങ്ങളായി ഇവിടെ ഊർജിതമായ പാലം പണി നടന്നു വരികയാണ്. തൂണുകളുടെ നിർമാണം നേരത്തെ പൂർത്തിയായിരുന്നു. മാർക്കറ്റ് ജങ്ഷനില മത്സ്യ മാർക്കറ്റിന് മുന്നിൽ കോൺക്രീറ്റ് ഗർഡറുകളും നിർമിച്ചു വരികയായിരുന്നു. നീലേശ്വരം പുഴയ്ക്ക് കുറുകെ അര നൂറ്റാണ്ടോളം പഴക്കമുള്ള പഴയ റോഡ് പാലമാണ് ഇപ്പോൾ ഗതാഗതത്തിന് ഉപയോഗിച്ചു വരുന്നത്. ഇതിനോട ചേർന്ന് പടിഞ്ഞാറു ഭാഗത്താണ് പുതിയ പാലം. പുതിയ പാലം വരുന്നതോടെ പഴയ പാലം പൊളിച്ചു നീക്കണമെന്ന് നഗരസഭ ആവശ്യപ്പെടുകയും നിവേദനങ്ങൾ നൽകുകയും ചെയ്തിരുന്നുവെങ്കിലും നടപ്പായിട്ടില്ല. നീലേശ്വരം പുഴയ്ക്കു കുറുകെ കച്ചേരിക്കടവിൽ നിർമിക്കുന്ന പുതിയ പാലത്തിന്റെ നിർമാണവും തുടങ്ങിയിട്ടുണ്ട്. നീലേശ്വരം നഗരസഭയുടെയും ചെറുവത്തൂർ പഞ്ചായത്തിന്റെയും അതിർത്തിയിലെ കാര്യങ്കോട് പുതിയ പാലത്തിന്റെ നിർമാണവും ഊർജിതമായി പുരോഗമിക്കുകയാണ്. പടന്നക്കാട് രണ്ടാമത്തെ മേൽപാലവും നിർമിച്ചു വരുന്നു. പള്ളിക്കരയിൽ മേൽപാലം വന്നതോടെ ഗണ്യമായി കുറഞ്ഞ ദേശീയ പാതയിലെ പടന്നക്കാട് - കാര്യങ്കോട് മേഖലയിലെ മടുപ്പിക്കുന്ന ഗതാഗതക്കുരുക്ക് ഇവയെല്ലാം പൂർത്തിയായി ഗതാഗതത്തിന് തുറക്കുന്നതോടെ തീർത്തും ഓർമയാകും.
No comments