Breaking News

കണ്ണൂർ കണ്ണപുരം പുന്നച്ചേരിയിൽ ഗ്യാസ് സിലിണ്ടർ ലോറിയും കാറും കൂട്ടിയിടിച്ച് കാലിച്ചാനടുക്കം, ചിറ്റാരിക്കാൽ സ്വദേശികളടക്കം അഞ്ചുപേർ മരിച്ചു.

കണ്ണൂർ കണ്ണപുരം പുന്നച്ചേരിയിൽ ഗ്യാസ് സിലിണ്ടർ ലോറിയും കാറും കൂട്ടിയിടിച്ച് കാലിച്ചാനടുക്കം, ചിറ്റാരിക്കാൽ സ്വദേശികളടക്കം അഞ്ചുപേർ മരിച്ചു. ഇന്നലെ രാത്രി 10 മണിയോടെ പുന്നച്ചേരി പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്. കാസർകോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തിൽ കെ.എൻ.പത്മകുമാർ (59), കണ്ണൂർ കരിവെള്ളൂർ കൊഴുമ്മൽ പുത്തൂരിലെ കൃഷ്ണൻ, കൃഷ്ണൻ്റെ മകൾ അജിത (38), അജിതയുടെ ഭർത്താവ് ചിറ്റാരിക്കാൽ മണ്ഡപം ചൂരിക്കാട്ട് സി.സുധാകരൻ (52), അജിതയുടെ സഹോദരൻ അജിത്തിൻ്റെ മകൻ ആകാശ് (എട്ട്) എന്നിവരാണ് മരിച്ചത്. നാലുപേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. ആകാശ് ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴിയാണ് മരിച്ചത്. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. തലശ്ശേരിയിൽ നിന്ന് വരികയായിരുന്ന കാറും മംഗളൂരു ഭാഗത്തുനിന്ന് ഗ്യാസ് സിലിണ്ടറുമായി വന്ന ലോറി ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ കാർ പൂർണമായും തകർന്നു. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നാലെ ഫയർ ഫോഴ്സ് എത്തി കാർ പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. സുധാകരന്റെ
ഉടമസ്ഥതയിലുള്ളതാണ് കാർ.

No comments