Breaking News

ചെറുവത്തൂർ മയ്യിച്ചയിൽ സിപിഎം ഓഫീസ് ആയ ഇഎംഎസ് മന്ദിരത്തിന് നേരെ ആക്രമണം ഉണ്ടായി.

ചെറുവത്തൂർ മയ്യിച്ചയിൽ സിപിഎം ഓഫീസ് ആയ ഇഎംഎസ് മന്ദിരത്തിന് നേരെ ആക്രമണം ഉണ്ടായി.
മന്ദിരത്തിൻ്റെ ജനൽച്ചില്ലുകൾ തകർത്തിട്ടുണ്ട്. ഇവിടെ സിപിഎം, ഡിവൈഎഫ്ഐ കൊടിമരങ്ങളും തോരണങ്ങളും നശിപ്പിച്ചിട്ടുമുണ്ട്. അക്രമത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് സിപിഎം കുറ്റപ്പെടുത്തി. അനധികൃത പൂഴിക്കടത്തും മയക്കുമരുന്നു വിൽപനയും തൊഴിലാക്കിയ ഒരു സംഘം ക്രിമിനലുകൾ ഇവിടെ തമ്പടിച്ചതായും ജോലി കഴിഞ്ഞ് സന്ധ്യയ്ക്ക് ഇതുവഴി കടന്നു പോകുന്നവരെ സദാചാര പോലീസ് ചമഞ്ഞ് ഇവർ ചോദ്യം ചെയ്യുന്നത് പതിവാണെന്നും കൂട്ടിച്ചേർത്തു.

No comments