കളിയാട്ടം മെയ് 1,2 തീയതികളിൽ
നീലേശ്വരം കോയിത്തട്ട തറവാട് ശ്രീ പാടാർക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടം മെയ് 1, 2 തീയതികളിൽ ആഘോഷിക്കും.
1 ന് വൈകുന്നേരം 6 മണിക്ക് ദീപാരാധന, രാത്രി 8 മണിക്ക് തുടങ്ങൽ, തുടർന്ന് ചെറിയ ഭഗവതി, അന്തിയണങ്ങം ഭൂതം, കാർണോൻ തെയ്യം പുറപ്പാട്. മെയ് 2 ന് രാവിലെ 10 മണി മുതൽ ചാമുണ്ഡി, ദണ്ഡ്യങ്ങാനത്ത് ഭഗവതി, വിഷ്ണുമൂർത്തി, പാടാർക്കുളങ്ങര ഭഗവതി, ഗുളികൻ തെയ്യക്കോലങ്ങൾ കെട്ടിയാടും. ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡൻ്റ് കെ. നാരായണൻ നായർ, സെക്രട്ടറി കെ.ശ്രീജിത്ത് കുമാർ എന്നിവർ അറിയിച്ചു.
No comments