ഡോൾഫിന്റെ ജഡം കരയ്ക്കടിഞ്ഞു
നീലേശ്വരം മരക്കാപ്പ് കടപ്പുറം മൂകാംബികദേവി ക്ഷേത്രത്തിന് സമീപം കടൽ ഡോൾഫിൻ്റെ ജഡം കരയ്ക്കടിഞ്ഞു.
പ്രാദേശിക ഭാഷയിൽ ഏടി എന്നറിയപ്പെടുന്ന ഇതിന് 2.8 മീറ്റർ നീളമുണ്ട്. ടി.വി. പ്രശാന്തൻ്റെ നേതൃത്വത്തിൽ നാട്ടുകാർ വിവരമറിയിച്ചതു പ്രകാരം രാത്രിയോടെ വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി. മരുതോം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി.എസ്. വിനോദ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.ഒ.ഐ. രഘു, ജി.എ. ജിതിൻ, നവീൻ കുമാർ, എം.അതിര, ഫോറസ്റ്റ് വാച്ചർ മാധവൻ എന്നിവരാണ് വനപാലക സംഘത്തിൽ ഉണ്ടായിരുന്നത്. നടപടികൾ പൂർത്തിയാക്കി രാത്രി 10.30 ഓടെ കടപ്പുറത്ത് കുഴിയെടുത്ത് ഡോൾഫിൻ്റെ ജഡം മറവു ചെയ്തു.
No comments