Breaking News

വോട്ടിങ് യന്ത്രങ്ങൾ ഇനി സ്ട്രോങ് റൂമിൽ ഭദ്രം.

കാസറഗോഡ് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ ഇനി സ്ട്രോങ് റൂമിൽ ഭദ്രം.
മണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലത്തിലെയും വോട്ടുകൾ രേഖപ്പെടുത്തിയ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ, വിവി പാറ്റ്, പോസ്റ്റൽ ബാലറ്റ് എന്നിവയും പെരിയ കേന്ദ്രസർവകലാശാലയിലെ സ്ട്രോങ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. അടച്ച് സീൽ വച്ച സ്ട്രോങ് റൂമിന് കേന്ദ്ര സായുധ സേനയുടെ മുഴുവൻ സമയ കാവലും ഉണ്ടാകും. വരണാധികാരി കാസറഗോഡ് കലക്ടർ കെ.ഇമ്പശേഖർ, ജനറൽ ഒബ്സർവർ റിഷിരേന്ദ്ര കുമാർ എന്നിവർ സ്ട്രോങ് റൂം സാക്ഷ്യപ്പെടുത്തി. വോട്ടെണ്ണൽ ദിനമായ ജൂൺ 4 ന് മാത്രമേ ഇനി വോട്ടിങ് യന്ത്രങ്ങൾ പുറത്തെടുക്കൂ.

No comments