Breaking News

സപ്പോർട്ട് ട്രെയിനിങ് പ്രോഗ്രാം നടത്തി

നീലേശ്വരം ജെസിഐ സുവർണ ജൂബിലി ആഘോഷ പരിപാടിയുടെ ഭാഗമായി മൂന്നാമത് ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനിങ് പ്രോഗ്രാം പടിഞ്ഞാറ്റം കൊഴുവൽ പൊതുജന വായനശാലയിൽ നടത്തി.
പടിഞ്ഞാറ്റംകൊഴുവലിലെ ചന്ദ്രകാന്തം സ്റ്റഡിസർക്കിൾ, ജീവൻധാര,നവജ്യോതി, മൂലപ്പള്ളി സാറ്റേൺ ക്ലബുകൾ, അനശ്വര പടിഞ്ഞാറ്റംകൊഴുവൽ എന്നീ സംഘടനകൾ പരിശീലന പരിപാടിയുടെ ഭാഗമായി. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയുടെ വളണ്ടിയർ സേവന വിഭാഗം പരിശീലകൻ ഡോ. അഖിൽ പുത്തലത്ത് നേതൃത്വം നൽകി. കാഞ്ഞങ്ങാട് ഐഎംഎ പ്രസിഡൻ്റ് ഡോ. വി.സുരേശൻ ഉദ്ഘാടനം ചെയ്തു. ജെസിഐ പ്രസിഡൻ്റ് വി.വി.ഹരിശങ്കർ അധ്യക്ഷത വഹിച്ചു. എം.മധുസൂദനൻ, കെ.പി. ജയരാജൻ നായർ, വിനോദ് കുമാർ, കെ.സുധാകരൻ നായർ, ടി. മനോജ് എന്നിവർ പ്രസംഗിച്ചു. സുവർണ ജൂബിലി ആഘോഷ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.കെ.ദീപേഷ് സ്വാഗതവും കെ. ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു. നീലേശ്വരം നഗരസഭയിലെ പടിഞ്ഞാറ്റംകൊഴുവൽ 1, 2 വാർഡുകളിൽ നിന്നുള്ള അൻപതോളം വൊളൻ്റിയർമാരും സന്നദ്ധ പ്രവർത്തകരും പരിശീലന പരിപാടിയിൽ പങ്കെടുത്തു.

No comments