വായന വെളിച്ചം മൂന്നാംഘട്ട സംഗമം നടത്തി
നീലേശ്വരം തെരു സാമൂഹ്യക്ഷേമ വായനശാല ഗ്രന്ഥാലയം ബാലവേദി വായനാവെളിച്ചം മൂന്നാംഘട്ട സംഗമം നടത്തി.
ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ഇ.കെ.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പള്ളിക്കര സെൻ്റ് ആൻസ് എയുപിഎസ് അധ്യാപകൻ ടി.വി.മിഥുൻ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. പത്തോളം കൂട്ടുകാർ ആസ്വാദനക്കുറിപ്പ് അവതരിപ്പിച്ചു. വായനശാല സെക്രട്ടറി എ.വി.നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജോയിൻ്റ് സെക്രട്ടറി കെ.ടി.ഭരതൻ സ്വാഗതവും ബാലവേദി കോ- ഓർഡിനേറ്റർ സൗമ്യ കണ്ണൻ നന്ദിയും പറഞ്ഞു.
No comments