തിരിച്ചറിയൽ കാർഡ് വിതരണവും ആദരസമ്മേളനവും നടത്തി
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ നീലേശ്വരം യൂണിറ്റ് തിരിച്ചറിയൽ കാർഡ് വിതരണവും ആദരസമ്മേളനവും നടത്തി.
നീലേശ്വരം വ്യാപാരഭവൻ ഹാളിൽ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.വി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എകെപിഎ നീലേശ്വരം യൂണിറ്റ് പ്രസിഡന്റ് പത്മജ ബാബു അധ്യക്ഷത വഹിച്ചു. ആതുരസേവനത്തിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ ഡോ.കെ.സി.കെ. രാജ, ഫോട്ടോഗ്രാഫി അനുബന്ധ മേഖലയിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന മംഗലാപുരം സ്വദേശി ആനന്ദ് ശാലിയൻ എന്നിവരെ ആദരിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.സി.അബ്രഹാം ഐഡി കാർഡ് വിതരണോദ്ഘാടനം നിർവഹിച്ചു. കെ പി വി യുവിൽ നിന്ന് രാജിവച്ച് എകെപിഎയിൽ ചേർന്നവർക്ക് തിരിച്ചറിയൽ കാർഡുകൾ നൽകി. എകെപിഎ സംസ്ഥാന കമ്മിറ്റി അംഗം പ്രശാന്ത് തൈക്കടപ്പുറം, ജില്ലാ സെക്രട്ടറി സുഗുണൻ ഇരിയ, ട്രഷറർ പി.ടി. സുനിൽകുമാർ, മേഖലാ പ്രസിഡന്റ് സി.കെ. ജനാർദനൻ തുടങ്ങിയവർ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി ഇൻ ചാർജ് വിനു മൈമൂൺ സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീജിത്ത് നീലായി നന്ദിയും പറഞ്ഞു.
No comments