Breaking News

നീലേശ്വരം പേരോൽ ശ്രീഗണേശ മന്ദിര സമർപ്പണ വാർഷിക ദിനം ആഘോഷിച്ചു.

നീലേശ്വരം പേരോൽ ശ്രീഗണേശ മന്ദിര സമർപ്പണ വാർഷിക ദിനം ആഘോഷിച്ചു.
ശ്രീ സാർവ്വജനിക ഗണേശോത്സവ സേവാ ട്രസ്റ്റിന്റെയും, ശ്രീ ഗണേശ മന്ദിര വർക്കിങ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലായിരുന്നു പരിപാടികൾ. അഷ്ടദ്രവ്യ ഗണപതി ഹോമത്തോടെ ആരംഭിച്ച് നവഗ്രഹ പൂജയും നടത്തി. എടനീർ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമികളെ മന്ദിരത്തിലേയ്ക്ക് സ്വീകരിക്കുകയും സ്വാമികൾ യാഗശാലയുടെ നിർമ്മാണത്തിനായി ശിലാന്യാസം നടത്തുകയും ചെയ്തു. തുടർന്ന് അനുഗ്രഹഭാഷണം നടത്തി. കുട്ടികൾക്ക് വേണ്ടിയുള്ള ചിത്രരചനാ മത്സരവും ഉണ്ടായിരുന്നു. തിരുവനന്തപുരം ചെങ്കോട്ടു കോണം ശ്രീരാമദാസ ആശ്രമത്തിലെ സ്വാമി ശിവകുമാരാനന്ദയെ സ്വീകരിച്ചു. തുടർന്ന് അനുഗ്രഹഭാഷണം നടത്തി.
ഗണപതി സഹസ്രനാമാർച്ചനയോടുകൂടിയുള്ള പൂമൂടൽ സമർപ്പണവും ഉണ്ടായി.
നൃത്താദ്ധ്യാപകൻ ജിഷ്ണു മയ്യിച്ച, സ്വർണ്ണ മെഡൽ ജേതാവ് കെ. വിശ്വനാഥൻ എന്നിവരെ അനുമോദിച്ചു. തുടർന്ന് വിവിധ ടീമുകളുടെ കലാപരിപാടികളും അരങ്ങേറി.

No comments