പുത്തൻ ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് വിദ്യാർത്ഥിയുടെ നില ഗുരുതരം.
ഓടിക്കുന്നതിനിടെ പുത്തൻ ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് വിദ്യാർത്ഥിയുടെ നില ഗുരുതരം.
അപകടത്തിനിടെ വൈദ്യുതി ലൈനിൽ നിന്ന് തീപ്പൊരി ചിതറി വീണ് ബൈക്കിന് തീപിടിക്കുകയും ചെയ്തു.
നീലേശ്വരത്തിനടുത്ത് ചായ്യോം - കയ്യൂർ റോഡിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് വൈദ്യുതി തൂൺ ചെരിഞ്ഞു. വൈദ്യുതി ലൈൻ കൂട്ടിയുരസി ചിതറി വീണ തീപ്പൊരിയിൽ ബൈക്കിന് തീപിടിക്കുകയും ചെയ്തു. ഓടിയെത്തിയ നാട്ടുകാർ വെള്ളമൊഴിച്ച് ഉടൻ തീ കെടുത്തിയതിനാൽ സീറ്റ് മാത്രമേ കത്തി നശിച്ചുള്ളൂ. കഴുത്തിനും തലയ്ക്കും പരിക്കേറ്റ വിദ്യാർത്ഥിയെ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
No comments