നീലേശ്വരം രാജാസ് എച്ച്എസ്എസ് 1982 എസ്എസ്എൽസി ബാച്ച് കൂട്ടായ്മയായ ഓർമക്കൂട്ട് അംഗമായിരുന്ന
കിഴക്കൻ കൊഴുവലിലെ അംബിക എറുവാട്ടിൻ്റെ നിര്യാണത്തിൽ കൂട്ടായ്മ അനുശോചിച്ചു.
ഓർമക്കൂട്ട് ചെയർമാൻ ഡോ.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ ചെയർപേഴ്സൺ കെ. ജയശ്രീ അധ്യക്ഷത വഹിച്ചു. ഗീത ടീച്ചർ ബന്തടുക്ക, പവിത്രൻ മാഷ്, സി.എം.രാജു, കെ.എം. ഉണ്ണിക്കൃഷ്ണൻ, അഹമ്മദ് ഓട്ടപ്പടവ് എന്നിവർ പ്രസംഗിച്ചു. ഓർമക്കൂട്ട് സെക്രട്ടറി വി.സുരേശൻ സ്വാഗതവും ട്രഷറർ ഇ.വിജയകുമാർ നന്ദിയും പറഞ്ഞു.
No comments