ഫ്ലെക്സ് ബോർഡ് നശിപ്പിച്ചു
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പരപ്പ തോടംചാലിൽ സ്ഥാപിച്ച രാജ്മോഹൻ ഉണ്ണിത്താൻ്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു.
തോടംചാൽ, കാരാട്ട് പ്രദേശങ്ങളിൽ ചേർന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കുടുംബ സംഗമങ്ങളിലെ ജനപങ്കാളിത്തം കണ്ട് വിറളി പൂണ്ടവരാണ് ഇതിന് പിന്നിലെന്ന് കാരാട്ട് ബൂത്ത് കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. രാഷ്ട്രീയ സംഘർഷമുണ്ടാക്കി നാടിൻ്റെ സമാധാനം കൊടുത്താനുള്ള നീക്കങ്ങളിൽ പൊതു സമൂഹം ജാഗ്രത പാലിക്കണമെന്നും ബൂത്ത് കമ്മിറ്റി ആഹ്വാനം ചെയ്തു.
No comments