Breaking News

വോട്ടിങ് യന്ത്രങ്ങളിൽ സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും ചേർത്തു തുടങ്ങി.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിങ് യന്ത്രങ്ങളിൽ സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും ചേർത്തു തുടങ്ങി.
കാസറഗോഡ് ഗവ. കോളേജ് സ്ട്രോങ് റൂം തുറന്ന് ആർഡിഒ, പി. ബിനുമോൻ്റെ നേതൃത്വത്തിലാണ് ഇതു സംബന്ധിച്ച നടപടികൾ. സ്ഥാനാർത്ഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇവിഎം കമ്മിഷനിങ് പുരോഗമിക്കുന്നത്. കമ്മിഷനിങ് പൂർത്തിയായാൽ ഇവ ഏപ്രിൽ 25 ന് പോളിങ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യുന്നതിനായി മാത്രമേ കുറക്കുകയുള്ളൂ. 26 നാണ് വോട്ടെടുപ്പ്.

No comments