ലീഡേഴ്‌സ് ക്ലബ്കളുമായി ജേസിസ്
സുവർണ ജൂബിലി ആഘോഷിക്കുന്ന നീലേശ്വരം ജെസിഐ സുവർണ മഹോത്സവം-2024ൻ്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്ക് ലീഡേഴ്സ് ക്ലബ് രൂപീകരിക്കും.
തിരഞ്ഞെടുക്കപ്പെട്ട 8, 9 ക്ലാസുകളിലെ 50 വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് ക്ലബ് രൂപീകരണം നാളെ രാവിലെ 9.30 ന് നീലേശ്വരം ദേവരാഗം ഓഡിറ്റോറിയത്തിൽ മജിഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യും. ജെസിഐ മുൻ ദേശീയ പ്രസിഡൻ്റും സുവർണ ജൂബിലി സംഘാടക സമിതി ചെയർമാനും ആയ അഡ്വ. എ.വി.വാമന കുമാർ അധ്യക്ഷത വഹിക്കും. തുടർന്നു മുതുകാടും കുട്ട്യോളും സംവാദവുമുണ്ടാകും. വിവിധ പരിശീലന പരിപാടികളിലൂടെ വിദ്യാർത്ഥികളിൽ നേതൃഗുണം വളർത്തിയെടുക്കുകയാണ് ലീഡേഴ്സ് ക്ലബിൻ്റെ ലക്ഷ്യം
No comments