അനുസ്മരണം നടത്തി
നീലേശ്വരം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി, ജീവനക്കാർ, എൻ.കെ. സ്മാരക വേദി എന്നിവയുടെ നേതൃത്വത്തിൽ എൻ.കെ. ബാലകൃഷ്ണൻ അനുസ്മരണം നടത്തി.
മുൻ മന്ത്രി ആയിരുന്ന എൻ.കെ. ബാലകൃഷ്ണൻ ദീർഘകാലം നീലേശ്വരം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റും ആയിരുന്നു. ബാങ്ക് പ്രസിഡൻ്റ് അഡ്വ. കെ.വി. രാജേന്ദ്രൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബാങ്ക് മുൻ പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ നായർ പ്രഭാഷണം നടത്തി എൻ.കെ. സ്മാരക വേദി സെക്രട്ടറി എം.വിജയൻ അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡൻ്റ് മഹമൂദ് കോട്ടായി, ഡയറക്ടർമാരായ എം.സുരേഷ് ബാബു, കെ. സൂരജ്, കെ.സുകുമാരൻ, സി.സുനിൽകുമാർ, പി.വിനു, കെ.വി. റീന, ബാങ്ക് അസിസ്റ്റൻ്റ് സെക്രട്ടറി കെ.ആർ.രാകേഷ്, എം.അച്യുതൻ, കെ.കെ. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ബാങ്ക് സെക്രട്ടറി പി.രാധാകൃഷ്ണൻ നായർ സ്വാഗതവും സ്റ്റാഫ് കൗൺസിൽ സെക്രട്ടറി സായി കിരൺ നന്ദിയും പറഞ്ഞു. ബാങ്ക് മുൻ സെക്രട്ടറിമാർ, ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു
No comments