Breaking News

എൻ ഡി എ പ്രചാരണ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാസറഗോഡ് താളിപ്പടപ്പ് മൈതാനിയിൽ നടന്ന എൻഡിഎ പൊതുസമ്മേളനം കേന്ദ്ര പ്രതിരോധ മന്ത്രിയും ബിജെപി മുൻ ദേശീയ അധ്യക്ഷനുമായ രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തു.
അടുത്ത 5 വർഷം കൊണ്ട് ഭാരതത്തെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കാനും 2047 ൽ വികസിത രാഷ്ട്രമാക്കാനും ലക്ഷ്യമിടുന്ന പ്രകടനപത്രികയാണ് ഈ തിരഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ടു വെക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഭരണഘടനാ അവകാശങ്ങൾക്കായി ദീർഘകാലം നിയമ പോരാട്ടം നടത്തിയ സ്വാമി കേശവാനന്ദ ഭാരതിയെ കാസറഗോഡിന്റെ മണ്ണിൽ അനുസ്മരിച്ചു കൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ഏവർക്കും നീതി ആരോടുമില്ല പ്രീണനം എന്നതാണ് ബിജെപി നയം. രണ്ടക്ക വോട്ടിങ് ശതമാനമെന്ന നിലയിൽ നിന്ന് രണ്ടക്ക സീറ്റുകൾ നേടുന്ന പാർട്ടിയായി കേരള ബിജെപി മാറും. പൊതുജീവിതത്തിലെ വിശ്വാസ്യത തിരിച്ചു കൊണ്ടുവരാനാണ് ബിജെപി ശ്രമം. തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ അല്ല ഈ രാജ്യത്തെ എല്ലാവിഭാഗം ജനങ്ങൾക്കും അന്തസ്സായ ജീവിതം നയിക്കാനുള സാഹചര്യം ഒരുക്കുമെന്നതാണ് നരേന്ദ്ര മോദിയുടെ ഗ്യാരന്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
ബിജെപി കാസറഗോഡ് ജില്ലാ പ്രസിഡന്റ രവീശ തന്ത്രി കുണ്ടാർ അധ്യക്ഷത വഹിച്ചു. കാസറഗോഡ് ലോക്സഭാമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എം.എൽ. അശ്വിനി, ബിജെപി കർണാടക സംസ്ഥാന മുൻ പ്രസിഡന്റ് നളിൻകുമാർ കട്ടീൽ, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്, എം.സഞ്ജീവ ഷെട്ടി, പ്രമീള.സി.നായിക്, സുരേഷ്കുമാർ ഷെട്ടി, എ.വേലായുധൻ, വിജയ് കുമാർ റൈ, സതീഷ് ചന്ദ്ര ഭണ്ഡാരി, അഡ്വ.വി.ബാലകൃഷ്ണ ഷെട്ടി, എം. ബൽരാജ്, സുദാമ ഗോസാഡ, മനുലാൽ മേലത്ത്, എൻ. മധു, അഡ്വ. മനോജ് കുമാർ, എം.നാരായണ ഭട്ട്, എ.കെ. കയ്യാർ, സി.നാരായണൻ, വി.രവീന്ദ്രൻ, എൻ. സതീഷ്, കെ.പി. അരുൺ കുമാർ, പ്രമീള മജൽ, ഹരീഷ് നാരമ്പാടി, ഗംഗാധരൻ, അഡ്വ. കെ.കെ.ശ്രീധരൻ, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ഗണേഷ് പാറക്കട്ട, ആർഎൽ ജെപി ജില്ലാ പ്രസിഡന്റ് രാമകൃഷ്ണൻ വാഴുന്നോറടി, കാമരാജ് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് സിജി, ജയരാജ് പയ്യന്നൂർ (ശിവസേന), എ. അരവിന്ദാക്ഷൻ (എൽജെപി), കൃതേഷ് (എൻകെസി), എൻ.കെ. രാമചന്ദ്രൻ ( സോഷ്യലിസ്റ്റ് ജനതാദൾ), ടോമിച്ചൻ പടന്നക്കാട് (നാഷണലിസ്റ്റ് കോൺഗ്രസ്), വസന്തകുമാർ (എൻസിപി ) തുടങ്ങിയവർ പങ്കെടുത്തു.

No comments