രേഖകളില്ലാത്ത പണവുമായി പിടിയിൽ
രേഖകളില്ലാതെ കാറിൽ കടത്തിയ 6 ലക്ഷം രൂപയുമായി പടന്നക്കാട് സ്വദേശിയെ കാഞ്ഞങ്ങാട് നിയോജക മണ്ഡലം ഇലക്ഷൻ സ്പെഷ്യൽ ഫ്ലയിങ് സ്ക്വാഡ് പിടികൂടി.
കെഎൽ 60 ബി 3190 നമ്പർ കാറിൽ കടത്തിയ പണവുമായി പടന്നക്കാട് സ്വദേശിയും ഗുരുപുരത്ത് താമസക്കാരനുമായ മൊയ്തുവിനെയാണ് പിടികൂടിയത്. സ്പെഷ്യൽ ഫ്ലയിങ് സ്ക്വാഡ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കയ്യൂർ ചീമേനി പഞ്ചായത്ത് സെക്രട്ടറി കെ. രാജൻ, സ്ക്വാഡ് അംഗങ്ങളായ നീലേശ്വരം എസ്ഐ, മധുസൂദനൻ മടിക്കൈ, സിവിൽ പോലീസ് ഓഫീസർ ഷംസീർ, ഡ്രൈവർ ജനാർദനൻ എന്നിവരാണ് പണം പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.
No comments