Breaking News

ഏപ്രിൽ 20ന് കേന്ദ്രസേന എത്തും

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമസമാധാന പാലനത്തിനായി കേന്ദ്ര സേന ഏപ്രിൽ 20 ന് നീലേശ്വരത്തെത്തും.
കോട്ടപ്പുറം സി.എച്ച്.മുഹമ്മദ് കോയ സ്മാരക ജിവിഎച്ച്എസ്എസിലാണ് കേന്ദ്രസേനയുടെ ക്യാംപ് തുറക്കുക. ഇവിടെയുള്ള സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി കാസറഗോഡ് സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡിവൈഎസ്പി, എം.കൃഷ്ണൻ, ഡിഎച്ച്ക്യു ഇൻസ്പെക്ടർ മധുസൂദനൻ, നീലേശ്വരം സി ഐ, കെ.വി.ഉമേശൻ, നീലേശ്വരം പോലീസ് സ്‌റ്റേഷൻ റൈറ്റർ എം.മഹേന്ദ്രൻ, അസിസ്റ്റന്റ് റൈറ്റർ അബ്ദുൾ സുബൈർ എന്നിവർ സ്കൂളിൽ എത്തി.

No comments