Breaking News

കാസറഗോഡ് ജില്ലയിലെ മുഴുവൻ ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏർപ്പെടുത്തും.

ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 26 നു കാസറഗോഡ് ജില്ലയിലെ മുഴുവൻ ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏർപ്പെടുത്തും.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബൂത്ത് പിടുത്തം, പണ വിതരണം, കള്ളവോട്ട് എന്നിവ തടഞ്ഞ് സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് വെബ് കാസ്റ്റിങ് എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. തത്സമയ നിരീക്ഷണത്തിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും കാസറഗോഡ് കലക്ടറേറ്റിലും ആണ് കൺട്രോൾ റൂമുകൾ സജ്‌ജീകരിക്കുക.

No comments