Breaking News

നടപ്പാത അപകടവസ്ഥയിൽ

നീലേശ്വരം മേൽപ്പാലത്തിലേക്ക് കാൽ നടയാത്രക്കാർ കയറുന്ന നടപ്പാത അപകടാവസ്ഥയിൽ.
നടന്നു കയറുന്ന പടവുകളും ഇതിൻ്റെ ഇരുവശങ്ങളിലുമുള്ള കമ്പികളും പൊട്ടിയ നിലയിലാണ്. കാൽനടയാത്രക്കാർ മേൽപ്പാലത്തിന് കീഴെയുള്ള റെയിൽപാളം മുറിച്ചു കടന്ന് അപകടത്തിൽ പെടുന്നത് ഒഴിവാക്കാനാണ് മേൽപ്പാലത്തിലേക്ക് കയറി റോഡ് അരിയിലൂടെ നടക്കാൻ നടപ്പാത നിർമിച്ചത്. ഇതിൻ്റെ തൂണുകൾക്കും വിള്ളലുണ്ട്. അപകടാവസ്ഥയുള്ള കാര്യം നീലേശ്വരം നഗരസഭ റെയിൽവേയെ അറിയിച്ചിരുന്നു. എന്നാൽ ഇതിന്മേൽ നടപടിയുണ്ടായിട്ടില്ല.

No comments