Breaking News

മലബാർ മാംഗോഫെസ്റ്റ് മധുരം 2024 കിസാൻമേളയുടെ ആദ്യ പ്രീസെയിൽ ഇന്ന് നടന്നു.

പടന്നക്കാട് കാർഷിക കോളേജിൽ മെയ് 9 മുതൽ 12 വരെ നടക്കുന്ന മലബാർ മാംഗോഫെസ്റ്റ് മധുരം 2024 കിസാൻമേളയുടെ ആദ്യ പ്രീസെയിൽ ഇന്ന് നടന്നു.
കാർഷിക കോളേജ് വിദ്യാർത്ഥി യൂണിയനാണ് സംഘാടകർ. കാഞ്ഞങ്ങാട് ടൗണിൽ നടന്ന പ്രീസെയിലിനായി നീലേശ്വരം കണിച്ചിറ ശ്രീരാഗത്തിൽ ലോഹിതാക്ഷൻ്റെ വീട്ടുവളപ്പിൽ നിന്നാണ് പ്രിയൂർ ഇനം വിളവെടുത്തത്. മൂവാണ്ടൻ , കുറ്റ്യാട്ടൂർ ഇനങ്ങളും വിപണനത്തിനൊരുക്കി.

No comments