Breaking News

സർവീസിൽ നിന്ന് വിരമിച്ച നീലേശ്വരം നഗരസഭ റവന്യൂ ഇൻസ്പെക്ടർ എം.എം. നാരായണന് യാത്രയയപ്പ് നൽകി.

19 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിച്ച നീലേശ്വരം നഗരസഭ റവന്യൂ ഇൻസ്പെക്ടർ എം.എം. നാരായണന് യാത്രയയപ്പ് നൽകി.
തളിപ്പറമ്പിന് സമീപം ഏഴോം കൊട്ടില സ്വദേശിയാണ്. നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.പി.ശാന്ത യോഗം ഉദ്ഘാടനം ചെയ്ത് നഗരസഭയുടെ ഉപഹാരം സമ്മാനിച്ചു. വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാന്മാരായ കെ.പി.രവീന്ദ്രൻ, ടി.പി.ലത, നഗരസഭ എഞ്ചിനിയർ വി.വി. ഉപേന്ദ്രൻ, ക്ലീൻ സിറ്റി മാനേജർ എ.കെ. പ്രകാശൻ, സൂപ്രണ്ട് സുധീർ തെക്കുവൻ, എം.അനിൽകുമാർ, രമേഷ് ബാബു, എം.എം. നാരായണൻ എന്നിവർ പ്രസംഗിച്ചു. നഗരസഭ സെക്രട്ടറി കെ.മനോജ് കുമാർ സ്വാഗതവും സി.പ്രകാശ് നന്ദിയും പറഞ്ഞു.

No comments