Breaking News

വനിതാ പൂരക്കളി അരങ്ങേറ്റവും കാസറഗോഡ് ജില്ലാതല വനിതാ കൈകൊട്ടിക്കളി മത്സരവും നാളെ നടക്കും.

നീലേശ്വരം കാര്യങ്കോട് പാലത്തിന് സമീപം നാളെ വനിതാ പൂരക്കളി അരങ്ങേറ്റവും കാസറഗോഡ് ജില്ലാതല വനിതാ കൈകൊട്ടിക്കളി മത്സരവും നടക്കും.
നീലേശ്വരം നഗരസഭ കേരള സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയിൽ പരിശീലനം പൂർത്തിയാക്കിയ കാര്യങ്കോട് റെഡ്സ്റ്റാർ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ് വനിതാവേദിയാണ് പൂരക്കളി അരങ്ങേറുക. സംസ്ഥാന പൂരക്കളി അക്കാദമി ചെയർമാൻ കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവർക്ക് നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി.ശാന്ത ഉപഹാരവും സമ്മാനിക്കും. നീലേശ്വരം നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ കെ. പി. രവീന്ദ്രൻ, വാർഡ് കൗൺസിലർ കെ. നാരായണൻ, വജ്രജൂബിലി ഫെലോഷിപ് പദ്ധതി ജില്ലാ കോ- ഓർഡിനേറ്റർ പ്രവീൺ നാരായണൻ എന്നിവർ സംബന്ധിക്കും. ജില്ലാതല വനിതാ കൈകൊട്ടിക്കളി മത്സരത്തിൽ ആദ്യ 3 സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 10,024, 7024, 3024 രൂപ കാഷ് അവാർഡും ട്രോഫിയും നൽകുമെന്ന് സംഘാടകർ അറിയിച്ചു.

No comments