പ്രചാരണത്തിനായി ഫ്ലാഷ് മോബ്
അമ്പലത്തറ സ്നേഹവീടിൻ്റെ പത്താം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സംസ്ഥാന ഭിന്നശേഷി കലാമേള - അഭിന്നത്തിൻ്റെ പ്രചാരണത്തിനായി ഫ്ലാഷ്മോബ് നടത്തി.
കാസറഗോഡ് പുതിയ ബസ് സ്റ്റാൻ്റിൽ നടത്തിയ ഫ്ലാഷ് മോബ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻ്റ് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ, അഹമ്മദ് ഷെരീഫ്, ജയരാജൻ കണ്ണോത്ത്, കെ.പീതാംബരൻ, വിജയകുമാർ, ഗോപിനാഥൻ മുതിരക്കാൽ, രതീഷ് അമ്പലത്തറ, എ.എ അസീസ് എന്നിവർ പ്രസംഗിച്ചു. മെയ് 5 നാണ് സംസ്ഥാന ഭിന്നശേഷി കലാമേള സംഘടിപ്പിക്കുന്നത്.
No comments