വായനാവെളിച്ചം പരിപാടി നടത്തി
നീലേശ്വരം രാമരം തട്ടാച്ചേരി നവയുഗ കലാ സാംസ്കാരിക വേദി ആന്റ് ഗ്രന്ഥാലയത്തിൽ വായനാ വെളിച്ചം പരിപാടി നടത്തി.
ഗ്രന്ഥാലയം ബാലവേദിയാണ് പരിപാടി ഒരുക്കിയത്. നീലേശ്വരം നഗരസഭ കൗൺസിലർ പി.വത്സല ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് അനുമയ അധ്യക്ഷത വഹിച്ചു. ബാലവേദി കൺവീനർ മാളവിക മുരളി, ഗ്രന്ഥാലയം സെക്രട്ടറി എൻ.രാമകൃഷ്ണൻ, വനിതാവേദി കൺവീനർ പ്രേമജ ടീച്ചർ എന്നിവർ പ്രസംഗിച്ചു. വായനയ്ക്കുള്ള പുസ്തകങ്ങളും വായനക്കുറിപ്പ് എഴുതാനുള്ള നോട്ട് പുസ്തകങ്ങളും കുട്ടികൾക്ക് നൽകി. കുട്ടികൾ ഗാനാലാപനവും നടത്തി.
No comments