Breaking News

കലവറ നിറച്ചു

നീലേശ്വരം അങ്കക്കളരി തെക്കേവീട് തറവാട് ശ്രീ പാടാർക്കുളങ്ങര ഭഗവതി തൊണ്ടച്ചൻ ദേവസ്ഥാനത്തെ കളിയാട്ട മഹോത്സവത്തിന് കലവറ നിറച്ചു.
നീലേശ്വരം പുത്തരിയടുക്കം പാടാർക്കുളങ്ങര കാവിന് സമീപത്തു നിന്നു തുടങ്ങിയ കലവറ ഘോഷയാത്രയിൽ നിരവധി പേർ അണിനിരന്നു. തറവാട് അംഗങ്ങൾക്ക് ഒപ്പം വിവിധ തറവാടുകളിലെ പ്രതിനിധികളും അങ്കക്കളരി ക്ഷേത്ര ആചാര സ്ഥാനികർ, കമ്മിറ്റി അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു. ഇന്നും നാളെയുമാണ് കളിയാട്ടം.

No comments